പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്;അമല്‍ കള്ളവോട്ട് ചെയ്തത് അഞ്ച് തവണ….

പത്തനംതിട്ട: പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് അമല്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.അമല്‍ അഞ്ച് തവണ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.ഞായറാഴ്ച പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കള്ളവോട്ട് നടന്നത്.എന്നാൽ ഇവിടെ വോട്ടവകാശമുള്ളത് പത്തനംതിട്ട നഗരസഭാ പരിധിയില്‍പ്പെട്ട 22 വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് മാത്രമാണ്.

അമല്‍ തിരുവല്ല സ്വദേശിയാണ്.അമല്‍ തുടരെ അഞ്ച് തവണ വോട്ട് ചെയ്തത് പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും മുന്നിലൂടെയാണ്.വിഷയത്തിൽ അമല്‍ പറയുന്നത് ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നാണ്.താൻ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബാരവാഹികള്‍ക്കും പിന്തുണ അറിയിക്കാനാണ് എത്തിയതെന്നാണ് അമലിൻെറ വാദം.കഴിഞ്ഞ 25 വര്‍ഷമായി പത്തനംതിട്ട സഹകരണ ബാങ്ക് ഭരിക്കുന്നത് യുഡിഎഫ് ആണ്.ഏകദേശം 900 വോട്ടാണ് ഇടതുപക്ഷത്തിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്.

ഇത്തവണ ഏകദേശം 1300ലധികം വോട്ട് കിട്ടി.ഇത്തവണയും കോണ്‍ഗ്രസ് തന്നെയാണ് വിജയിച്ചത്.അമല്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ക്ക് ഒപ്പം അടൂര്‍ പെരിങ്ങനാട് നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ അഖില്‍ പെരിങ്ങനാട് വോട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.കള്ളവോട്ടിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച നടക്കുന്ന കാര്‍ഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തണമെന്ന ആവശ്യവുമായി ഡിസിസി ഹൈക്കോടതിയെ സമീപിക്കും.

Leave a Reply

Your email address will not be published. Required fields are marked *