താത്കാലിക നിയമനം പാടില്ല;നിർദ്ദേശവുമായി ഭരണ പരിഷ്കാര വകുപ്പ്

തിരുവനന്തപുരം: താത്കാലിക നിയമനം പാടില്ലെന്ന് ഉദ്യോ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്.പി.എസ്.സി റാങ്ക് ലിസ്റ്റുകൾ അട്ടിമറിച്ചുളള താത്കാലിക നിയമനങ്ങൾ പാടില്ലെന്ന് ഉദ്യോ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൻെറ നിർദ്ദേശം.

റാങ്ക് ലിസ്റ്റ് നിലവിലുളള തസ്തികകളിൽ താത്കാലിക നിയമനങ്ങൾ നടത്തുന്നതിനാണ് ഉദ്യോ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൻെറ വിലക്ക് ഇപ്പോൾ തടയിട്ടത്.നിരവധി ഉദ്യേഗാർത്ഥികൾക്ക് ജോലി നഷ്ട്ടപ്പെടുന്നു എന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഉദ്യോ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

എല്ലാ വകുപ്പ് മേധാവികൾക്കും ജില്ലാ കളക്ടർമാർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.2024 ജനുവരി മുതൽ ഡിസംബർ വരെയുളള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും ആറ് മാസമോ അതിന് അധികമോ അവധി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *