ഓപ്പറേഷൻ അജയ് ;ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി

ന്യൂഡല്‍ഹി: ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി.ഓപ്പറേഷൻ അജയുടെ ആദ്യഘട്ടം വിജയം.ഒൻപത് മലയാളികൾ അടക്കം 212 പേരുമായി ഇസ്രയേലില്‍ നിന്ന് ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി.പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്.നാട്ടിലെത്തിയവരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹി വിമാനത്താവളത്തിൽ നേരിട്ടെത്തി.കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

വ്യാഴാഴ്ച രാത്രിയാണ് ‘ഓപ്പറേഷൻ അജയ്’ എന്നു പേരിട്ട ദൗത്യത്തില്‍ ടെല്‍അവീവില്‍നിന്നു വിമാനം പുറപ്പെട്ടത്.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് 212 പേരുമായി വിമാനം ഡല്‍ഹിയില്‍ എത്തിയത്.ഡല്‍ഹിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്.കണ്‍ട്രോള്‍ റൂം നമ്ബര്‍: 011 23747079.കൂടാതെ ഇസ്രയേലില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരള ഹൗസിന്റെ വെബ് സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഇസ്രയേലില്‍ 18,000 ഇന്ത്യക്കാരാണുള്ളത്.തിരിച്ചുവരാനാഗ്രഹിക്കുന്നവര്‍ക്ക് രജിസ്ട്രേഷൻ സൗകര്യം ഉപയോ​ഗിക്കാം.തിരിച്ചുവരാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.ഗാസയില്‍ നാലും വെസ്റ്റ്ബാങ്കില്‍ 10-12 ഇന്ത്യക്കാരുണ്ട്.താല്‍പര്യമെങ്കില്‍ അവരെയും തിരിച്ചെത്തിക്കും.ആവശ്യമെങ്കില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനവും ഇസ്രയേലിലേക്കു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *