കാസര്‍കോട് ഗൃഹനാഥന്‍ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍;കൊലപാതകമെന്ന് സംശയിച്ച് പോലീസ്….

കാസര്‍കോട്: കാസര്‍കോട് തൃക്കരിപ്പൂരില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി.പരുത്തിച്ചാല്‍ സ്വദേശി എംവി ബാലകൃഷ്ണന്‍ (54) ആണ് മരിച്ചത്.മൃതദേഹം വീടിനുള്ളില്‍ രക്തം വാര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.കൊലപാതകമാണെന്ന സംശയമുള്ളതായി പോലീസ് പറയുന്നു.ഇയാള്‍ പരുത്തിച്ചാലില്‍ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് വീട്ടുകാരില്‍ നിന്നും മാറി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ബാലകൃഷ്ണന്‍.മരുമകനും ഇയാളും തമ്മില്‍ അസ്വാരസ്യം ഉണ്ടായിരുന്നതായി സൂചനയുണ്ട്.ഇയാളുടെ വീട്ടില്‍ നിന്നും രാത്രി വലിയ ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു.എന്നാല്‍ ആരും പോയിരുന്നില്ല.

രാവിലെ അയല്‍വാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.മരിച്ച വീട്ടില്‍ നിന്നും മരുമകന്റെ ആധാര്‍ കാര്‍ഡ് പോലീസിന് ലഭിച്ചു.ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മരുമകനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *