നിപയില്‍ ചെറിയ ആശ്വാസം;ഹൈറിസ്‌ക് കോണ്‍ടാക്ടില്‍ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്…

കോഴിക്കോട്: നിപ രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഹൈ റിസ്ക് സമ്പർക്ക പട്ടികയില്ഡ ഉണ്ടായിരുന്നവരുടെ ഫലമാണിത്.ഇതില്‍ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചയിച്ച ആരോഗ്യ പ്രവര്‍ത്തക അടക്കമുള്ളവരും ഉണ്ട്.കഴിഞ്ഞ 11-ാം തീയതി മരിച്ച ഹാരിസുമായി അടുത്ത് ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു.മലപ്പുറം ജില്ലയില്‍ 22 പേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്.ഐസിയുവില്‍ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.13 പേര്‍ ഇന്നലെ എത്തിയിട്ടുണ്ട്.ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്.കേന്ദ്രസംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു.കേന്ദ്രത്തില്‍ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *