നവകേരള സദസ്; വിദ്യാര്‍ത്ഥികളും ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണം; കുസാറ്റ് സര്‍ക്കുലര്‍

കൊച്ചി: സര്‍ക്കാരിന്റെ നവകേരള സദസില്‍ യൂണിവേഴ്സിറ്റിയിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് വൈസ് ചാന്‍സലറുടെ സര്‍ക്കുലര്‍.എട്ടിനാണ് പത്തടിപ്പാലത്ത് നവകേരള സദസ് നടക്കുന്നത്. പരിപാടി ഗംഭീരവിജയമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം രജിസ്ട്രാര്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്.അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.അതേസമയം മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ച്‌ പാചകം ചെയ്യരുതെന്നാണ് പൊലീസ് നിര്‍ദേശം.

ആലുവ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ഈ മാസം ഏഴിനാണ് നവകേരള സദസ്സ് നടക്കുക.ഭക്ഷണശാലകളിലേക്കുള്ള ഭക്ഷണം മറ്റ് സ്ഥലങ്ങളിലേ പാചകം ചെയ്യാവൂ എന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ ഈസ്റ്റ് പൊലീസിന്റേതാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *