നവകേരള സദസിനായി നിര്‍ബന്ധിത പണപ്പിരിവ്;കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 500 രൂപ നൽകണമെന്ന് നിർദ്ദേശം

കാസര്‍ക്കോട്: നവകേരള സദസിനായി കുടുംബശ്രീയിൽ നിന്നും അയല്‍ക്കൂട്ടങ്ങളിൽ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തിയതായി ആരോപണം.കാസര്‍ക്കോട് ദേലംപാടി പഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ 500 രൂപ നിര്‍ബന്ധമായും നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.

പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഇതിനായി ഏര്‍പ്പാടാക്കിയ ബസിന്റെ ചെലവിലേക്കായി ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടവും 500 രൂപ നല്‍കണമെന്നാണ് നിര്‍ദ്ദേശത്തിൽ പറയുന്നത്.സിഡിഎസ് അധ്യക്ഷ സുമ വാട്സ്‌ആപ്പിലൂടെയാണ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

വായ്പ നല്‍കിയ വകയില്‍ ലഭിച്ച പലിശയില്‍ നിന്നു ഈ തുക എടുക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് കലക്ടര്‍ കെ ഇമ്ബശേഖര്‍ അറിയിച്ചു.നിര്‍ബന്ധിത പണപ്പിരിവ് നടത്തരുതെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും കലക്ടര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *