മുനമ്പത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി;തെരച്ചില്‍ തുടരുന്നു….

കൊച്ചി: എറണാകുളം മുനമ്പത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി.ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം.മാലിപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്.ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി.നാലു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.മൂന്ന് മത്സത്തൊഴിലാളികളേയും കരക്കെത്തിച്ചത് സെന്റ് ജൂഡ് വള്ളത്തിലെ തൊഴിലാളികളാണ്.നാല് മണിക്കൂറോളം കടലില്‍ കിടന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികളായ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവർ പറഞ്ഞു.ഇവരെ ഫോര്‍ട്ട്‌കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാണാതായ നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *