വികസനത്തിന്റെ നായകന്‍ എത്ര ദിവസം നിയമസഭയില്‍ വന്നു?തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ്;എംഎം മണി

ഇടുക്കി: തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ്.അദ്ദേഹം നിയമസഭയില്‍ കാലു കുത്തുന്നില്ല.പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി.നിയമസഭയില്‍ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ.കണക്ക് അവിടെയുണ്ട്.അത് ഇവിടെ പ്രസിദ്ധീകരിക്കും ഞങ്ങള്‍.വോട്ടു ചെയ്തവര്‍ പറ.. ജനങ്ങള്‍ വാരിക്കോരി വോട്ടുകൊടുത്തല്ലോ..എന്നും എംഎം മണി കുറ്റപ്പെടുത്തി.

വികസനത്തിന്റെ നായകനെന്ന് പറയുന്ന ഈ ചേട്ടന്‍ എത്ര ദിവസം നിയമസഭയില്‍ വന്നു?മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴും എംഎല്‍എ ഇല്ലായിരുന്നു.പുള്ളി കൊതികുത്തുകയാ. ബോധോം ഇല്ല. എന്നാലും വിടുകേല. ചത്താലും കസേര വിടില്ല.വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തണമെന്നും എംഎം മണി ആവശ്യപ്പെട്ടു.

ഇപ്പോൾ മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്.പാരമ്ബര്യമായിട്ട് കാര്യങ്ങള്‍ നടത്തിക്കൊള്ളുമല്ലോ.എന്ത് നാണക്കേടാ, നിയമസഭയില്‍ വരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത്.പരമ്ബര പരമ്ബരയായിട്ട്…. വോട്ട് ചെയ്യുന്നവരെ പറഞ്ഞാല്‍ മതിയല്ലോ എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *