മന്ത്രിസഭയിൽ പച്ചതൊടീക്കാതിരുന്നത് പി.കെ കുഞ്ഞാലിക്കുട്ടി

    2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അഞ്ചാം മന്ത്രിയെ വരെ പിടിച്ചു വാങ്ങിയ ലീഗ് ഒരു കാര്യത്തില്‍ മാത്രം കണ്ണടച്ചു. മുനീറിന്റെ കാര്യത്തില്‍. മന്ത്രിയാക്കി. പക്ഷെ വകുപ്പുകള്‍ മൂന്നാക്കി മുറിച്ച് ഒരു കഷണം കൊടുത്തു. ജീവിതത്തില്‍ വേദനിച്ച ആ ഏടിനെപ്പറ്റി മുനീര്‍ മനസ് തുറന്നപ്പോള്‍.

തദ്ദേശ ഭരണ വകുപ്പ് മുറിക്കാൻ പാടില്ലാത്ത വകുപ്പാണ്. ഒന്നിച്ചൊരാൾ നോക്കേണ്ട വകുപ്പുമാണ്. വകുപ്പ് വിഭജിക്കുന്ന സമയത്ത് തന്നെ താനിത് പറഞ്ഞതാണെന്ന് എം കെ മുനീർ. എന്നാൽ യുഡിഎഫ് ആണ് ആ തീരുമാനം എടുത്തത്. അതിനെത്തുടർന്ന് ഒന്നിച്ചു തീരുമാനങ്ങളെടുക്കാൻ ഒരു ഏകോപന സമതി ഉണ്ടാക്കേണ്ടി വന്നു.

മുസ്ലീം ലീഗ് നേതൃത്വം വകുപ്പ് വിഭജനത്തിന് അനുകൂലമായിരുന്നു. അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ല. കുഞ്ഞാലിക്കുട്ടി സാഹിബിനോട് നേരിട്ട് തന്നെ പറഞ്ഞതാണ്. ഇപ്പോൾ ഇങ്ങനെ ചെയ്തു പോയി എന്നായിരുന്നു മറുപടി.

കോൺഗ്രസുമായിചർച്ച നടത്തിയത് കുഞ്ഞാലിക്കുട്ടിയാണ്. ആ ചർച്ചയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. എന്നാൽ വകുപ്പ് വിഭജിക്കാൻ കോൺഗ്രസ് സമ്മർദ്ദം  ചെലുത്തിയെന്ന് താൻ കരുതുന്നില്ല. വിഭജിച്ചത് എന്തിനെന്ന് ലീഗിന്റെ ഒരു ഫോറത്തിലും ചർച്ച ചെയ്യപ്പെട്ടില്ല. വകുപ്പ് വിഭജിക്കേണ്ടി വന്നത് ലീഗിന്റെ ഭാഗത്ത് നിന്നു വന്ന അപാകതയാണെന്നാണ് തന്റെ വിശ്വാസം എന്നും എം കെ മുനീർ.

 

 

Leave a Reply

Your email address will not be published. Required fields are marked *