വിവരങ്ങൾ അറിയാൻ ഇനി മെട്രോ കണക്ട്;ഉദ്ഘാടനം ഇന്ന് 11ന്

കൊച്ചി: ഇനി വിവരങ്ങൾ അറിയാൻ മെട്രോ കണക്ട്.കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ ഇനി മെട്രോ കണക്ട് സഹായിക്കും.മെട്രോയുടെ യാത്രാ പാസുകള്‍, വിവിധ പദ്ധതികള്‍, മെട്രോ സ്‌റ്റേഷനുകളിലെ വിവിധ പരിപാടികള്‍ തുടങ്ങി മെട്രോയുമായി ബന്ധപ്പെട്ടതെല്ലാം അറിയാന്‍ സഹായിക്കുന്ന എക്‌സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും.

മെട്രോ കണക്ട് എന്ന് പേരിട്ടിരിക്കുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ ഇന്ന് രാവിലെ 11ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്യും.മെട്രോയുമായി ബന്ധപ്പെട്ടതെല്ലാം അറിയാന്‍ സഹായിക്കുന്ന തരത്തിൽ ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്‌ലോറിലാണ് എക്‌സ്പീരിയന്‍സ് സെന്റര്‍ പ്രവര്‍ത്തിക്കുക.ഞായർ ഒഴികെയുളള മറ്റ് എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ മെട്രോ കണക്ടർ പ്രവര്‍ത്തിക്കും.രണ്ടും നാലും ശനിയാഴ്ച്ചകളിൽ അവധിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *