മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം:മീനച്ചിലാറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.പാമ്പാടി വെള്ളൂര്‍ മുതിരക്കുന്നേല്‍ റോയിയുടെ മകന്‍ ജെസ്വിന്‍ റോയി ആണ് മരിച്ചത്.21 വയസ്സായിരുന്നു.കിടങ്ങൂരിലെ ചെക്ഡാമില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇന്നലെ രാത്രി 7 മണി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കിടങ്ങൂര്‍ പൊലീസും പാലായില്‍നിന്ന് അഗ്‌നിരക്ഷ സേനയും ഈരാറ്റുപേട്ടയില്‍നിന്നു ടീം എമര്‍ജന്‍സിയും ടീം നന്മക്കൂട്ടവുമാണ് തിരച്ചില്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *