സപ്തതി നിറവിൽ മാതാ അമൃതാനന്ദമയി;പ്രത്യേക സപ്ലിമെന്റ് പുറത്തിറക്കി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്….

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷച്ചടങ്ങുകള്‍ കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിൽ.സപ്തതി ആഘോഷത്തിന്റെ ഭാഗമായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രത്യേക സപ്ലിമെന്റ് പുറത്തിറക്കി.സപ്ലിമെന്റ് സിഇഒ ലക്ഷ്മി മേനോന്‍ മാതാ അമൃതാനന്ദമയിക്ക് സമര്‍പ്പിച്ചു.എട്ടു പേജുകളാണ് സപ്ലിമെൻെറിന്.ആഘോഷ ചടങ്ങില്‍ ജനറല്‍ മാനേജര്‍ (കേരളം) പി വിഷ്ണുകുമാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.

കൊറോണ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു.തിനാല്‍ ലോകത്തിന്റെ വിവിത ഭാഗങ്ങളില്‍ നിന്നും മാതാ അമൃതാനന്ദമയിയുടെ നിരവധി ഭക്തരാണ് ജന്മദിനാഘോഷങ്ങള്‍ക്കായി എത്തിയിരിക്കുന്നത്.ഇക്കുറി ജന്മനക്ഷത്രമായ കാര്‍ത്തിക നാളിലാണ് സപ്തതി ആഘോഷങ്ങൾ.നിരവധി ജീവകാരുണ്യപദ്ധതികളാണ് സപ്തതി ആഘോഷത്തിന്റെ ഭാഗമായി രൂപീകരിച്ചിരിക്കുന്നത്.

ആരോഗ്യരക്ഷാപദ്ധതിയുടെ ഭാഗമായി 300 പേര്‍ക്ക് സൗജന്യ ചികില്‍സ നല്‍കും.വൃക്ക, മജ്ജ, കരള്‍, കാല്‍മുട്ട്, എന്നിവ മാറ്റിവയ്ക്കലിനും കാന്‍സര്‍ രോഗികള്‍ക്കും പദ്ധതിയിലൂടെ സൗജന്യ ചികില്‍സ ലഭ്യമാക്കും.108 പേരുടെ സമൂഹവിവാഹമാണ് മറ്റൊന്ന്.നാലു ലക്ഷം പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കും.മഠം ദത്തെടുത്ത 108 ഗ്രാമങ്ങളിലെ അയ്യായിരം സ്ത്രീകള്‍ക്ക് തൊഴില്‍പരീശീലനം സര്‍ട്ടിഫിക്കറ്റ് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *