തൃശൂരിൽ എംഡിഎംഎ യുമായി 20കാരന്‍ പിടിയില്‍

തൃശൂര്‍: തൃശൂരിൽ എംഡിഎംഎ യുമായി 20കാരന്‍ പിടിയില്‍.കാരമുക്ക് സ്വദേശി അഭിരാഗ് ആണ് എക്‌സൈസിന്റെ പിടിയായത്.ട്രിപ്പ് പോവാൻ വേണ്ടിയാണ് ഇയാൾ എംഡിഎംഎ കച്ചവടം നടത്തിയിരുന്നത്.ചേര്‍പ്പ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.വിഷ്ണു എന്നയാളുടെ വീട്ടിലാണ് കച്ചവടം നടത്തിയിരുന്നത്.പിടിക്കപ്പെടുന്ന സമയത്ത് നാലര ഗ്രാം എംഡിഎംഎ ഇയാളുടെ കൈവശം ഉണ്ടായിരുന്നു.മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നും കിട്ടുന്ന തുക ഉപയോഗിച്ച്‌ അഭിരാഗ് ഉല്ലാസ യാത്ര പോകാറാണ് പതിവ്.യാത്ര കഴിഞ്ഞ് വരുമ്പോൾ മയക്കുമരുന്നുമായാണ് വരുന്നത്.മയക്കു മരുന്നിന് തൂക്കം കൂട്ടുന്നതിനായി ചില്ലുപൊടികളും മറ്റും ചേര്‍ക്കുന്നതായും എക്‌സൈസിന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.കൂട്ടുപ്രതിയായ വിഷ്ണുവിന് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *