കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

മല്ലപ്പുറം:കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.മല്ലപ്പുറം താനൂരിലാണ് സംഭവം.
ശ്രമം ഉപേക്ഷിച്ചത് കുട്ടികള്‍ ബഹളം വച്ചതിനാല്‍.താനൂര്‍ സ്വദേശികളായ സുല്‍ഫിക്കര്‍,യാസീന്‍ എന്നിവര്‍ പിടിയില്‍.പ്രാങ്കിന് വേണ്ടി ചെയ്തതെന്ന് പ്രതികള്‍.റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. കുട്ടിയുടെ അയല്‍വാസികള്‍ തന്നെയാണ് സ്‌കൂട്ടറില്‍ എത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.ഇവര്‍ മുഖം മറച്ചിരുന്നു.

കുട്ടികള്‍ ബഹളം വെച്ചതോടെയാണ് ഇവര്‍ പിന്മാറിയത്.തുടര്‍ന്ന് സ്‌കൂട്ടറില്‍ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത താനൂര്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.എന്നാല്‍ അതിരുവിട്ട പ്രവൃത്തിയായി കണക്കാക്കി ഇരുവര്‍ക്കുമെതിരെ താനൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *