മലപ്പുറത്ത് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് 17 കാരന്‍ മരിച്ചു. മലപ്പുറം കുഴിഞ്ഞൊളം സ്വദേശി സിനാന്‍ ആണ് മരിച്ചത്.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സ്ഥാപിച്ച വൈദ്യുതിവേലിയില്‍ നിന്നാണ് ഷോക്കേറ്റത്.കൃഷിയിടത്തിലെ കാട്ടുപന്നിയുടെ ശല്യം തടയാന്‍ വേണ്ടി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്.സിനാന്റെ സുഹൃത്ത് 17 കാരൻ ഷംനാദ് ഇതേ വൈദ്യുത വേലിയില്‍ നിന്ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *