അരിവില വർധന; കാലിക്കലങ്ങൾ ഉയർത്തി മഹിള കോൺ​ഗ്രസ് മാർച്ച്

തിരുവനന്തപുരം: നിയമസഭയിലേക്ക് മഹിള കോൺ​ഗ്രസ് മാർച്ച്.അരിവില വർധനവും കാലിയായ സപ്ലെകോ മാവേലി സ്റ്റോറുകളും സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയെന്ന് ആരോപിച്ചാണ് മഹിള കോൺ​ഗ്രസിൻെറ നിയമസഭാ മാർച്ച്.കാലിക്കലങ്ങളുമായി നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി.ടി.സതീശൻ ഉത്ഘാടനം ചെയ്യും.

സംസ്ഥാന അധ്യക്ഷ ജെബി മേത്തറിൻെറ നേത‍ൃത്വത്തിലാണ് മഹിള കോൺ​ഗ്രസിൻെറ പ്രതിക്ഷേധ മാർച്ച്.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ നിയമസഭയിലേക്ക് എത്തിയിരിക്കുകയാണ് മഹിള കോൺ​ഗ്രസിൻെറ പ്രതിക്ഷേധ മാർച്ച്.കാലിക്കലങ്ങൾ ഉയർത്തിയുളള പ്രതിക്ഷേധ മാർച്ച് പൊലീസ് ഇപ്പോൾ ബാരിക്കേടുകൾ ഉപയോ​ഗിച്ച് തടഞ്ഞിരിക്കുകയാണ്.മഹിള കോൺ​ഗ്രസ് പ്രവർത്തകർ ബാരിക്കേടിന് മുകളിൽ കയറി പ്രതിക്ഷേധിക്കുകയാണ്.

പ്രധാനമായും അടിസ്ഥാന പ്രശ്നങ്ങളായ അരിവില വർധന,സപ്ലെകോ മാവേലി സ്റ്റോറുകളിൽ ആവശ്യമായ സാധനങ്ങൾ സബ്സി‍ഡി നിരക്കിൽ ലഭിക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയാണ് മാർച്ച്.വലിയ പങ്കാളിത്തമാണ് മഹിള കോൺ​ഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ ഉളളത്.നിരവതി പേരാണ് മഹിള കോൺ​ഗ്രസ് പ്രതിക്ഷേധ മാർച്ചുമായി നിയമസഭയിൽ എത്തീരിക്കുന്നത്.സംസ്ഥാന കമ്മിറ്റിയാണ് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *