മഹാരാജാസ് കോളജ് സംഘർഷം; കെഎസ്‍യു പ്രവർത്തകൻ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളജ് സംഘർഷത്തില്‍ കെഎസ്‍യു പ്രവർത്തകൻ അറസ്റ്റില്‍.കണ്ണൂർ സ്വദേശിയായ ഇജിലാലാണ് അറസ്റ്റിലായത്.എസ്‌എഫ്‌ഐ യൂനിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ എട്ടാം പ്രതിയാണ് ഇജിലാല്‍.എസ്‌എഫ്‌ഐയുടെ പരാതിയിലാണ് അറസ്റ്റ്.മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.

കേസിലെ ഒന്നാം പ്രതി മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർഥി അബ്ദുല്‍ മാലിക്കാണ്.കെഎസ്‍യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എറണാകുളം സൻട്രല്‍ പൊലീസ് കേസെടുത്തത്.വധ ശ്രമമടക്കം ഒൻപത് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തരിക്കുന്നത്.അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിന്റെ വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നു എഫ്‌ഐആറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *