മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടം;നിയന്ത്രണം വിട്ട് വാൻ മറിഞ്ഞ് തീ പിടുത്തം

മാക്കൂട്ടം: മാക്കൂട്ടം ചുരം പാതയിൽ വീണ്ടും വാഹനാപകടം.കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് പപ്പായ കയറ്റിവന്ന പിക്കപ്പ് വാൻ പെരുമ്പാടിക്ക് സമീപം വനത്തിൽ വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞതിൽ തീ പിടിച്ച വാഹനം പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് സംഭവം. പിന്നാലെ കോഴി കയറ്റി വന്ന മറ്റൊരു വാഹനം ഇരിട്ടി ഫയർ ഫോസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നും ഫിർഫോഴ്‌സ്‌ എത്തിയാണ് തീ അണച്ചത്.

ഏകദേശം ഒരു മണിക്കൂറോളം കത്തിയ വാഹനം പൊട്ടിത്തെറിക്കുന്നതിന് മുൻപ് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചത് വലിയ ദുരന്തം ഒഴിവാക്കിയെന്ന് ഓപ്പറേഷന് നേതൃത്വം നൽകിയ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മഹറൂഫ് പറഞ്ഞു.വാഹനം പൊട്ടിത്തെറിച്ച് വനത്തിനുള്ളിലേക്ക് തീ പടർന്ന് സംഭവിച്ചേക്കാവുന്ന വലിയ അപകട സാധ്യതയാണ് ഇരിട്ടി ഫയർ ഫോഴ്‌സിന്റെ അവസരോചിതമായ ഇടപെടൽ മൂലം തടഞ്ഞത്.വാഹനം ഏകദേശം പൂർണ്ണമായും കത്തി നശിച്ചു.

വാഹനത്തിൽ ഉണ്ടയിരുന്നവരെ നിസ്സാര പരിക്കുകളോടെ വീരാജ്പേട്ട താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് അംഗങ്ങളായ അസിറ്റന്റ് സ്റ്റേഷൻ ഓഫീസർ മഹറൂഫ്, ഫയർ ഓഫിസർമാരായ അനീഷ് മാത്യു, ആർ.പി. ബഞ്ചമിൻ, റോഷിത്, ഹോം ഗാർഡ് ബിനോയി, ഡ്രൈവർ എൻ.ജെ. അനു എന്നിവർ ചേർന്നാണ് തീ അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *