വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യം ഉയർത്തി കോണ്‍ഗ്രസ് എംഎല്‍എ എം.വിൻസെന്റ്…

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും,തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്നും ആവശ്യമുന്നയിച്ച് എം. വിൻസന്റ് എം.എൽ.എൽ.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നിരവധി സർക്കാരുകൾ ശ്രമിച്ചെങ്കിലും ഒരു നടപടിയും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.ഉമ്മൻ ചാണ്ടി അധികാരത്തിൽ വന്നതിനുശേഷം നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത്- അദ്ദേഹം പറഞ്ഞു.മറ്റേതൊരു ഭരണാധികാരി ആയിരുന്നെങ്കിലും പല ഘട്ടങ്ങളിൽ വെച്ച് പിന്മാറുമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഉമ്മൻ ചാണ്ടിയുടെ നിരന്തരമായ കഠിനാധ്വാനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമായാണ് 2015-ൽ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചതെന്നും കൂട്ടിച്ചേർത്തു.തുറമുഖത്തിന് നാമകരണം ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് ഇടണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും വിൻസെന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *