ഫാഷിസ്റ്റ് നിലപാട് അം​ഗീകരിക്കില്ല;ഇത് സവർക്കരുടെ നിലപാടെന്ന് എം വി ​ഗോവിന്ദൻ

ന്യൂഡൽഹി: ആർഎസ്എസ്കാരൻെറ തിട്ടൂരംകൊണ്ട് മാറുന്നതല്ല ഇന്ത്യയെന്ന ഭരണഘടനാപരമായ പേരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.ഇന്ത്യയെന്ന പേര് ഇപ്പോഴും മാറിയിട്ടില്ല.ഇന്ത്യയുടെ പേര് മാറ്റേണ്ടതില്ലെന്ന് മുൻപ് തന്നെ കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു.ഭരണഘടനാവിരുദ്ധമായ രീതിയിൽ ഫാഷിസ്റ്റ് രീതിയിൽ അടിച്ചേൽപ്പിക്കാൻ പോവുന്ന പേര് അം​ഗീകരിക്കാൻ കഴിയില്ല എന്നും ഗോവിന്ദൻ വ്യക്തമാക്കി.

പേര് മാറ്റാനുളള ഇപ്പോഴത്തെ പ്രകോപനം എന്താണെന്ന് പകൽവെളിച്ചം പോലെ എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.ആർഎസ്എസിനും സംഘപരിവാർ വിഭാ​ഗത്തിനും ഇന്ത്യ എന്ന പേരിനോടുളള രാഷ്ട്രീയമായ എതിർപ്പിൻെറ ഭാ​ഗമായിട്ടാണ് പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റാൻ തീരുമാനിക്കുന്നത്.

ഭാരതമെന്നല്ല ഇന്ത്യയെന്ന് തന്നെയാണ് പഠിക്കേണ്ടത്.ശാസ്ത്രപരമായ കാര്യങ്ങളും ചരിത്രപരമായ വസ്തുതകളും മറച്ചുവെച്ച് അവർ പുതിയ ചരിത്രം നിർമ്മിക്കുന്നു.ആധുനിക ചരിത്രമെന്നാണ് അവർ പറയുന്നത്.എന്നാൽ ഇത് സവർക്കരുടെ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *