ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടാം സീറ്റ് ആവശ്യവുമായി കേരള കോൺ​ഗ്രസ് എം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ കോട്ടയത്തിന് പുറമെ രണ്ടാം സീറ്റ് ആവശ്യവുമായി കേരള കോൺ​ഗ്രസ് എം.പത്തനംതിട്ട,ഇടുക്കി,ചാലക്കുടി സീറ്റുകളിൽ ഏതെങ്കിലും ഒന്ന് വേണമെന്നാണ് ആവശ്യം.ഈ മൂന്ന് ജില്ലകളിലും പാർട്ടിക്ക് നിർണായക സ്വാധീനം ഉണ്ടെന്നാണ് അവകാശവാദം.കേരള കോൺ​ഗ്രസ് എംമിൻെറ നിലപാട് എൽ.ഡി.എഫ്നെ അറിയിക്കും.

കൂടുതൽ സീറ്റ് കിട്ടാൻ കേരള കോൺഗ്രസിന് യോഗ്യതയുണ്ടെന്നുമാണ് പാർട്ടി അവകാശപ്പെടുന്നത്.സിറ്റിങ്ങ് സീറ്റായ കോട്ടയം കേരള കോൺഗ്രസ് എമ്മിന് തന്നെയെന്ന് നേരത്തെ സിപിഎം ഉറപ്പു കൊടുത്തിരുന്നു.നിലവിലെ സാഹചര്യത്തിൽ ഇതിനു പുറമേ ഒരു സീറ്റ് കൂടി നൽകാൻ ഇടതുമുന്നണി തയ്യാറാകും എന്ന പ്രതീക്ഷയിലാണ് പാർട്ടി.

പത്തനംതിട്ട , ചാലക്കുടി, ഇടുക്കി എന്നീ സീറ്റുകളിൽ ഒന്നാണ് കേരള കോൺഗ്രസ് അധികമായി ലക്ഷ്യമിടുന്നത്.ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലെ 3 നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് എംഎൽഎമാർ ഉണ്ട് എന്നതാണ് പത്തനംതിട്ട ആവശ്യപ്പെടാനുള്ള കാരണം.ക്രൈസ്തവ വോട്ടുകൾക്ക് പ്രാമുഖ്യം ഉള്ള മണ്ഡലം എന്ന നിലയിലാണ് ചാലക്കുടി ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *