നിയമസഭ അവാർഡ്‌ എം ടി വാസുദേവൻ നായർക്ക്‌;പുരസ്‌കാരം നവംബർ 2-ന് നൽകും

തിരുവനന്തപുരം: സാഹിത്യ,സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്‌ക്ക്‌ ഏർപ്പെടുത്തിയ നിയമസഭ അവാർഡ്‌ മലയാളത്തിന്റെ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക്‌.അശോകൻ ചരുവിൽ, പ്രിയ കെ നായര്‍, നിയമസഭാ സെക്രട്ടറി എ എം ബഷീർ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്.

ഒരുലക്ഷം രൂപയും ശിൽപ്പവവും പ്രശസ്‌തപത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.നവംബർ രണ്ടിന്‌ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്ത കോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.നിയമസഭാ സമുച്ചയത്തിൽ നവംബര്‍ 1 മുതൽ 7 വരെ ആണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

പുസ്തകോത്സവത്തിൻെറ ഉദ്‌ഘാടനം നവംബർ 2-ന് മുഖ്യമന്ത്രി പിണറായി വിജയൻ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വെച്ച് നിർവഹിക്കും.രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *