ആറുവയസ്സുകാരി കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു

കുറ്റിപ്പുറം:വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരി തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു.മൂടാല്‍ മര്‍കസ് അല്‍ബീര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹയ ഫാത്തിമ ആണ് മരിച്ചത്.കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖ് ദമ്പതികളുടെ മകളാണ് ഹയ.

ഇന്നലെ വൈകിട്ട് സ്‌കൂള്‍വിട്ടെത്തിയ കുട്ടി ഒരു വയസ്സുള്ള സഹോദരന്റെ തൊട്ടിലില്‍ കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് കഴുത്തല്ലൂര്‍ ജുമാ മസ്ജിദില്‍ കബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *