വൈദ്യുതി നിയന്ത്രണത്തിന് സാധ്യത;രാത്രി 11 വരെ ഉപയോ​ഗം കുറക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ഇന്ന് വൈകിട്ട് 6.30 മുതൽ 11 വരെ വൈദ്യുതി ഉപയോ​ഗം കുറക്കണമെന്ന് കെഎസ്ഇബി.ഇടുക്കി കൂടംകുളം വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാർ കാരണമാണ് വൈദ്യുതിയിൽ നിയന്ത്രണം ആവശ്യപ്പെടുന്നത്.സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ കുറവ് സംഭവിച്ചതിനാൽ വൈ​ദ്യുതി ഉപയോ​ഗം പരമാവ​​ധി കുറക്കണമെന്ന് കെഎസ്ഇബി കുറിപ്പ്.ചിലപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നൽകി.

കെഎസ്‌ഇബി കുറിപ്പ് ഇങ്ങനെ, ഇടുക്കി, കൂടംകുളം എന്നീ വൈദ്യുതി നിലയങ്ങളിലെ ജനറേറ്ററുകളുടെ സാങ്കേതിക തകരാര്‍ മൂലം സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയില്‍ പെട്ടെന്നുണ്ടായിട്ടുള്ള കുറവ് കണക്കിലെടുത്ത് ഇന്ന് (06.10.2023) വൈകുന്നേരം 6:30 മുതല്‍ രാത്രി 11 മണി വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ മാന്യ ഉപഭോക്താക്കളോട് അഭ്യര്‍ഥിക്കുന്നു.ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ടാകുന്ന പക്ഷം ചുരുങ്ങിയ സമയത്തേക്ക് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം എര്‍പ്പെടുത്തേണ്ടി വന്നേക്കാം.മാന്യ ഉപഭോക്താക്കളുടെ സഹകരിക്കണം അഭ്യര്‍ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *