മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്‍ അന്തരിച്ചു

തൃശൂര്‍:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.പി.വിശ്വനാഥന്‍ അന്തരിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രണ്ടു തവണ യുഡിഎഫ് സര്‍ക്കാരില്‍ വനംമന്ത്രിയായിരുന്നു.ആറു തവണ എംഎല്‍എയായിരുന്നു.1970ല്‍ കുന്നംകുളത്തുനിന്നാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്.91ല്‍ കരുണാകരന്‍ മന്ത്രിസഭയിലും 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും വനം മന്ത്രിയായി.രണ്ടു തവണയും കാലാവധി പൂര്‍ത്തിയാക്കാതെ രാജിവയ്ക്കേണ്ടി വന്നു.

തൃശൂര്‍ കേരളവര്‍മ കോളജിലും എറണാകുളം ലോ കോളജിലുമായി പഠനം. 67ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി. 70ല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായും 72ല്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.72 മുതല്‍ കെ. പിസിസി അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *