കോഴിക്കോട് ടൂറിസ്റ്റ് വാൻ മറിഞ്ഞ് ഒരു മരണം; പന്ത്രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: പാലായിൽ നിന്നും വെളളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാൻ മറിഞ്ഞ് ഒരു മരണം.കോഴിക്കോട് വടകരയിൽ മടപ്പളളി കോളേജ് സ്റ്റോപ്പിന് സമീപത്തു വെച്ച് ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.അപകടത്തിൽ കോട്ടയം സ്വദേശിയായ സാലിയയാണ്(60) മരിച്ചത്.

പാലായിൽ നിന്നും വെളളരിക്കുണ്ടിലെ മരണവീട്ടിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.യാത്രക്കിടെ വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.അ​ഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ ഒരാളുടെ നില ​ഗുരുതരമായി തുടരുന്നു.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുളള യാത്രക്കാരെ വടകരയിലെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *