കോട്ടയത്ത് പാറക്കുളത്തില്‍ വീണ കാറിൽ പുരുഷൻെറ മൃതദേഹം

കോട്ടയം: കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തി.കോട്ടയം കാണക്കാരിയില്‍ പാറക്കുളത്തിലാണ് കാറിനുള്ളില്‍ യുവാവിൻെറ മൃതദേഹം കണ്ടെത്തിയത്.കുണ്ടൂക്കാല സ്വദേശി ലിജീഷ് ആണ് മരിച്ചത്.പാറക്കുളത്തില്‍ വീണ കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം ആദ്യം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്.

പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.പിന്നീട് ഇത് കുണ്ടൂക്കാല സ്വദേശി ലിജീഷിന്റെതാണെന്ന് തിരിച്ചറിഞ്ഞു.വഴി തെറ്റി കാര്‍ നിയന്ത്രണം വിട്ട് പാറക്കുളത്തില്‍ വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *