കോന്നി കൊക്കാത്തോട്ടിൽ നായാട്ടിനിറങ്ങിയ സംഘത്തെ നാടൻ തോക്കുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി…

പത്തനംതിട്ട: കോന്നി കൊക്കാത്തോട് അഴകുപാറ ഉൾ വനത്തിൽ നിന്നും നാടൻ തോക്കും,ആയുധങ്ങളുമായി നായാട്ട് സംഘത്തെ കൊക്കാത്തോട് ഫോറെസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പിടികൂടി.അഴകുപാറ ഉൾ വനത്തിൽ നിന്നുമാണ് ഉദ്യോഗസ്ഥർ അഞ്ച് അംഗ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്.രണ്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു.കൊക്കാത്തോട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതത്വത്തിൽ ഉൾ വനത്തിൽ രണ്ടു ദിവസത്തെ ക്യാമ്പ് നടന്നിരുന്നു.ഇതിൻ്റെ ഭാഗമായി നടന്ന പരിശോധനയിലാണ് നായാട്ട് സംഘത്തെ കണ്ടെത്തിയത്.തേക്ക്തോട് ,എഴാംതല സ്വദേശികളായവരാണ് പ്രതികൾ.ഇവരിൽ നിന്നും തോക്ക്,ഇരുമ്പ് കട്ടകൾ, ഈയ കട്ടകൾ,വെടി മരുന്ന്,മറ്റ് ആയുധങ്ങൾ,കൂര മാൻ്റെ ഇറച്ചി എന്നിവയും പിടികൂടി.നായാട്ട് സംഘം കല്ലാറിന് സമീപം ക്യാമ്പ് ചെയ്ത് പ്രവർത്തിക്കുകയായിരുന്നു.നായാട്ട് സംഘത്തിന് പിന്നിൽ ഉന്നതരുണ്ടെന്നാണ് നിഗമനം.പ്രതികളെ കൊക്കാത്തൊട് ഫോറെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു.മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *