കൊല്ലം പുനലൂര്‍ ദേശീയ പാതയിലെ വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് മരിച്ചു

പുനലൂര്‍: വാഹനാപകടത്തില്‍ ദേശീയ മെഡല്‍ ജേതാവ് മരിച്ചു.ഇന്നലെ രാത്രി 11.15 ന് കൊല്ലം പുനലൂര്‍ ദേശീയ പാതയില്‍ പുനലൂര്‍ വാളക്കോട് പളളിക്ക് സമീപമാണ് അപകടമുണ്ടായത്.നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചായിരുന്നു അപകടം.

അപകടത്തിൽ ദേശീയ മെഡല്‍ ജേതാവും മുന്‍ എംഎ കോളജ് കായിതാരവുമായിരുന്ന കൊല്ലം തൊളിക്കോട് സ്വദേശി ഓംകാര്‍നാഥ്(25) ആണ് മരിച്ചത്.സ്‌കൂള്‍ കായിക മേളിയില്‍ അടക്കം ശ്രദ്ധേയനായ താരമാണ് ഓംകാര്‍നാഥ്.തിരുവനന്തപുരം എസ് പി ക്യാമ്പിലെ ഹവില്‍ ദാറാണ് മരിച്ച ഓംകാര്‍നാഥ്.

ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.അപകട സമയം ഓംകാര്‍നാഥിനൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെജിക്കല്‍ കോളജിലേക്ക് മാറ്റി.ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *