ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു

കൊച്ചി: കൊച്ചിയിൽ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മരിച്ചത് കോട്ടയം സ്വദേശി രാഹുൽ ആർ നായർ.കൊച്ചിയിൽ ഷവർമ കഴിച്ച ശേഷം ​ഗുരുതരാവസ്ഥയിൽ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ നിലനിർത്തിയിരുന്നത്.

രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ ‘ലെ ഹയാത്ത് ‘ ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു.ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തിയിരുന്നു.കോട്ടയം സ്വദേശിയായ രാഹുൽ കാക്കനാട് നിന്ന് കഴിഞ്ഞ ഒക്ടോബർ 18ന് ആണ് ഓൺലൈൻ വഴി ഓർഡർ ചെയ്ത ഷവർമ്മ കഴിച്ചത്.

ഇതിന് പിന്നാലെ യുവാവിന്‍റെ ആരോഗ്യവസ്ഥ ഗുരുതരമായി. തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രാഹുൽ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *