യുവാവിൻെറ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളം വരുന്ന ചൂണ്ടനൂൽ അപൂർവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു….

കൊച്ചി: എറണാകുളത്ത് യുവാവിൻെറ മൂത്രസഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളം വരുന്ന ചൂണ്ടനൂൽ അപൂർവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.എറണാകുളം ജനറൽ ആശുപത്രിയിലാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്.30കാരനായ ബിഹാർ സ്വദേശിയുടെ മൂത്രസഞ്ചിയിലാണ് ചൂണ്ടനൂൽ കുടുങ്ങിയത്.പുറത്തെടുത്ത ചൂണ്ട നൂലിന് 2.8 മീറ്റർ നീളമുണ്ടായിരുന്നു.

മൂത്രസഞ്ചിയിൽ നിന്ന് ഏറ്റവും നീളം കൂടിയ വസ്തു പുറത്തെടുക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ആർ ഷാ​ഹിർഷാ പറഞ്ഞു.യുവാവിന് മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിൻെറ അംശവും കണ്ടതിനെ തുടർന്നാണ് ​ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയിൽ മൂത്രസഞ്ചിയിൽ നൂൽ കുടുങ്ങിക്കിടക്കുന്നതായ് കണ്ടെത്തി.സി​സ്റ്റോസ്കോപ്പിക് ഫോറിൻ ബോഡി റിമൂവൽ എന്ന മൈക്രോസ്കോപിക് കീ ഹോൾ സർജറി വഴിയാണ് മൂത്രസഞ്ചിയിൽ നിന്ന് ചൂണ്ട നൂൽ പുറത്തെടുത്തത്.യൂറോളജി വിഭാ​ഗത്തിലെ ഡോ.അനൂപ് കൃഷ്ണൻ,‍ഡോ.അഞ്ചു അനൂപ്,ടെക്നീഷ്യൻ റഷീദ് ​സ്റ്റാഫ് നഴ്സ് ശ്യാമള എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *