വിദ്യാര്‍ത്ഥികളെ വലച്ച് കേരളസര്‍വകലാശാല;ബിഎഡ് പരീക്ഷാഫലം വൈകുന്നു….

തിരുവനന്തപുരം: ബിഎഡ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെ കേരളസര്‍വകലാശാല.ഇതോടെ കെ-ടെറ്റ് പരീക്ഷകളില്‍ യോഗ്യത നേടിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പ്രതിസന്ധിയിലായി. 2021-23 ബാച്ചിന്റെ ഫലമാണ് പുറത്തുവരാനുള്ളത്.സെപ്റ്റംംബര്‍ 16ന് അവസാന സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായിരുന്നു. മാര്‍ച്ചില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലവും പ്രസിദ്ധികരിച്ചിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അവസാന പരീക്ഷ കഴിഞ്ഞു രണ്ട് ദിവസത്തിനകമാണ് സാധാരണ ഫലം വരുന്നത്.

മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചശേഷമേ നാലാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിക്കൂ എന്നാണ് യൂണിവേഴ്‌സിറ്റിയുടെ വിശദീകരണം. ബിഎഡ് ഫലം വന്നാലേ കെ – ടെറ്റ് വേരിഫിക്കേഷനും സെറ്റിന്റെ സര്‍ട്ടിഫിക്കറ്റിനും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാവൂ. അവസാന വര്‍ഷ ബിഎഡുകാര്‍ക്ക് സത്യവാങ്മൂലം നല്‍കി സെറ്റ് പരീക്ഷ യെഴുതാമെങ്കിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ സെറ്റിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടൂ.

ഫലം വരാത്തതിനാല്‍ കെ-ടെറ്റ് വേരിഫിക്കേഷനുള്ള കഴിഞ്ഞ അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായിരുന്നു.ഫലം വൈകിയാല്‍ ഉടന്‍ വിജ്ഞാപനം വരാനിരിക്കുന്ന എച്ച്എസ്‌സി അദ്ധ്യാപക ത സ്തികകളിലേക്ക് ഇവര്‍ക്ക് അപേക്ഷിക്കാനാവില്ല. മറ്റ് സര്‍വകലാശാലകള്‍ ബിഎഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ഉടന്‍ ഫലം പ്രസിദ്ധീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *