കൊച്ചുവേളി സ്റ്റേഷന് സമീപം വെളളകെട്ട് ;കേരള എക്സ്പ്രസ് വൈകും….

തിരുവനന്തപുരം: കേരള എക്സ്പ്രസ് വൈകും.തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് വൈകുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.ഉച്ചയ്ക്ക് 12.30 നുളള ട്രെയിൻ രാത്രി 7.35 ന് ആവും പുറപ്പെടുക.കൊച്ചുവേളി സ്റ്റേഷന് സമീപം പിറ്റ്ലൈനിൽ വെളളം കയറിയ സാഹചര്യത്തിലാണ് ട്രെയിൻ വൈകുന്നത്.സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പല ഇടത്തും വീടുകളിലും റോഡുകളിലും മറ്റും വെളളം കയറിയിരിക്കുന്നു.

അറബിക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് – കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്.ഒക്ടോബര്‍ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തിപ്രാപ്പിക്കാന്‍ സാധ്യതയുണ്ട്.

ഇതിന്റെ സ്വാധീനഫലവമായി അടുത്ത അഞ്ചു ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.ഇന്നുമുതല്‍( ഞായറാഴ്ച) വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *