കേരള കോണ്‍ഗ്രസ് (എം) വിട്ട് നേതാക്കൾ കേരള കോണ്‍ഗ്രസ് ബിയില്‍….

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം തിരുവനന്തപുരം ജില്ലാ നേതാവ് ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് ബിയില്‍ ലയിച്ചു.ജില്ല ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ ജോണ്‍ കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരുമാണ് കേരള കോണ്‍ഗ്രസ് എം വിട്ടത്.അയ്യന്‍കാളി ഹാളില്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു.

അഗസ്റ്റിന്‍ ജോണ്‍ കൊച്ചുപറമ്പിലിന് ഗണേഷ് കുമാര്‍ പാര്‍ട്ടി അംഗത്വം നല്‍കി.കേരള കോണ്‍ഗ്രസ്സിന്റെ മൂല്യങ്ങള്‍ കൈവിടാതെ ആദര്‍ശ ശുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ഏക കേരള കോണ്‍ഗ്രസ് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ബിയാണെന്ന് അദ്ദേഹം പറഞ്ഞു.പൂജപ്പുര രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്നാക്കവികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ കെ ജി പ്രേംജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ഷാജഹാന്‍ പോത്തന്‍ കോട്,തമ്പാനൂര്‍ മോഹന്‍ കുമാര്‍, സിന്ധു ബി എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തോളം പേരാണ് കേരള കോണ്‍ഗ്രസ് ബിയില്‍ ലയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *