ഗണേഷിന് സിനിമ ഇല്ല; ഗതാഗതം മാത്രം

തിരുവനന്തപുരം: മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് ഇല്ല,ഗതാഗത വകുപ്പ് മാത്രം.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം.ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു.ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക.തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണു വീണ്ടും രാമചന്ദ്രൻ കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *