ഗണേശ ചതുര്‍ഥി പ്രമാണിച്ച് കാസർകോട് ജില്ലയ്ക്ക് ഇന്ന് പൊതു അവധി…

കാസർകോട്: ഗണേശ ചതുര്‍ഥി പ്രമാണിച്ച് കാസർകോട് ജില്ലയില്‍ മാത്രം പൊതു അവധി പ്രഖ്യാപിച്ചു.ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി.വിദ്യാഭ്യാസ – സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ഥി അഥവാ ഗണേശ ചതുര്‍ഥിയായി ആഘോഷിക്കുന്നത്.ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥി ദിവസത്തിലാണ് ഗണേശ ചതുര്‍ഥി.ഹൈന്ദവ വിശ്വാസ പ്രകാരം ജ്ഞാനത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ദൈവമാണ് ഗണപതി.

Leave a Reply

Your email address will not be published. Required fields are marked *