കരിപ്പൂരിൽ സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ; സംഘത്തിലെ 4 പേർ രക്ഷപ്പെട്ടു…

കോഴിക്കോട്: കരിപ്പൂരിൽ സ്വർണ്ണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ.ദോഹയിൽ നിന്നും കരിപ്പൂർ വിമാനതാവളത്തിൽ എത്തിച്ച സ്വർണ്ണം തട്ടിയെടുക്കാനെത്തിയ 5 അംഗ സംഘത്തിലെ ഒരാളാണ് പോലീസിൻ്റെ പിടിയിലായത്.കോഴിക്കോട് ഓമശ്ശേരി കിഴക്കേ പുനത്തിൽ ആസിഫ് (30) ആണ് കരിപ്പൂർ പോലീസിൻ്റെ പിടിയിലായത്.കോഴിക്കോട് ഉണ്ടൻചാലിൽ ലിഗേഷ് (40) കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് എത്തിച്ച സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് പിടികൂടിയത്.

സ്വർണ്ണവുമായി വിമാനതാവളത്തിന് പുറത്ത് എത്തിയപ്പോൾ അഞ്ചഗ സംഘം ലിഗേഷുമായി പിടിവലി നടത്തുന്നത് ശ്രദ്ധയിൽ പെട്ടത്.സിഐ എസ്എഫ്കാർ ബലം പ്രയോഗത്തിലൂടെ ഒരാളെ പിടികൂടി, സംഘത്തെ 4 പേർ വാഹനവുമായി കടന്നു കളഞ്ഞു.സ്വർണ്ണം കൊണ്ടുന്ന ലിഗേഷിനെ കസ്റ്റംസിന് കൈമാറി.ഇയാളുടെ കൈവശം രണ്ട് ക്യാപ്പ്സ്യൂൾ സ്വർണ്ണ മിശ്രിതവും പിടികൂടി.രക്ഷപ്പെട്ട 4 പേർക്കായി കരിപ്പൂർ പോലീസ് അന്വേഷണം ഊർജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *