കടബാധ്യത; കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കണ്ണൂർ: കണ്ണൂരിൽ ബാങ്കിൻെറ ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു.കണ്ണൂർ പേരാവൂർ കൊളക്കാട്ടിൽ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) മരിച്ചത്.ഇന്ന് രാവിലെ ആൽബർട്ടിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വരുമ്പോഴാണ് മരിച്ച വിവരം അറിയുന്നത്.കേരള ബാങ്കിലെ പേരാവൂർ ശാഖയിൽ നിന്നും ഈ മാസം ആൽബർട്ടിന് ജപ്തി നോട്ടീസ് ലഭിച്ചത്.ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം.

ഞായറാഴ്ച്ച കുടുംബശ്രീയിൽ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.വായ്പ് തിരിച്ചടയ്ക്കാൻ പണം കണ്ടെത്താൻ ആകാത്തതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു.ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്.ഭാര്യ ;വത്സ മക്കൾ: ആശ,അമ്പിളി,സിസ്റ്റർ അനിത.മൃതദേഹം പേരാവൂർ താലൂക്കാസ്പത്രിയിൽ.

Leave a Reply

Your email address will not be published. Required fields are marked *