മോദി കാലം സിനിമകള്‍ക്ക് വസന്തകാലമെന്ന് കങ്കണ

    കങ്കണ സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന സിനിമയാണിത്. സിനിമയുടെ പിറവിയ്ക്ക് പിന്നിലുള്ള ധൈര്യം കേന്ദ്രസര്‍ക്കാരാണെന്ന് പറയാതെ പറയുന്നുണ്ട് കങ്കണ. ഒരു വിവാദം മുന്‍കൂട്ടി കാണണമെന്ന് ചുരുക്കം.

ബോളിവുഡില്‍ ആത്മപ്രശംസയുടെ മറുപേരാണ് കങ്കണ റണൗട്ട്. ആത്മപ്രശംസ മാത്രമല്ല, കേന്ദ്രസര്‍ക്കാരിനെ കിട്ടുന്ന അവസരത്തിലല്ലാം പുകഴ്ത്തുന്നതിലും പ്രത്യേക താല്‍പര്യമാണ് കങ്കണയ്ക്ക്. സര്‍ഗാത്മക സ്വാത്രന്ത്ര്യം… കേന്ദ്ര ഗവണ്‍മെന്റിന് കങ്കണ ചാര്‍ത്തിയ പുതിയ മെറിറ്റാണ് ഇത്. താരങ്ങള്‍ക്കും സംവിധായകര്‍ക്കും കേന്ദ്രം നല്‍കിയ ഏറ്റവും വലിയ സമ്മാനം സ്വതന്ത്രമായി, ക്രിയാത്മകമായി ജോലി ചെയ്യാനുള്ള അവസരമാണത്രെ!

വിവേക് അഗ്നിഹോത്രിയ്ക്ക് കാശ്മീര്‍ ഫയല്‍സ് പോലൊരു ചിത്രമെടുക്കാന്‍ കഴിഞ്ഞത് ഈ സ്വാതന്ത്ര്യത്തിന്റെ ഫലമായാണെന്നാണ് കങ്കണയുടെ പക്ഷം. അത്തരമൊരു അവസരം കഴിഞ്ഞ ‘കുറച്ചുനാളുകള്‍ക്ക്’ മുമ്പ് മാത്രമാണ് രാജ്യത്തെ കലാകാരന്മാര്‍ക്ക് ലഭിച്ചതെന്നും കങ്കണ പറയുന്നു.

കങ്കണ സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന സിനിമയാണിത്.
സിനിമയുടെ പിറവിയ്ക്ക് പിന്നിലുള്ള ധൈര്യം കേന്ദ്രസര്‍ക്കാരാണെന്ന് പറയാതെ പറയുന്നുണ്ട് കങ്കണ. ഒരു വിവാദം മുന്‍കൂട്ടി കാണണമെന്ന് ചുരുക്കം.

രാഷ്ട്രീയമുണ്ട്. പക്ഷെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനോ സ്ഥാനമാനങ്ങള്‍ക്കോ താല്‍പര്യമില്ല. ദേശസ്‌നേഹിയാണ്. ദേശസ്‌നേഹമുള്ളവരെ ഏറെയിഷ്ടമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച 1200 സമ്മാനങ്ങള്‍ ലേലത്തിന് വെച്ചിരിക്കുന്ന നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്‌സ് സന്ദര്‍ശിച്ചാണ് കങ്കണ കേന്ദ്രസര്‍ക്കാരിന്റെ സിനിമാ സ്‌നേഹത്തെക്കുറിച്ച് വാചാലയായത്.

Leave a Reply

Your email address will not be published. Required fields are marked *