പ്രശസ്ത കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ അന്തരിച്ചു

പത്തനംതിട്ട: പ്രശസ്ത കഥകളി മേള ആചാര്യന്‍ ആയാംകുടി കുട്ടപ്പന്‍ മാരാര്‍ (93)അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ തിരുവല്ലയിലെ വീട്ടിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു.

കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പന്‍ മാരാര്‍.ഗുരു ചെങ്ങന്നൂര്‍ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ അപ്പു മാരാര്‍ സ്മാരക പുരസ്‌കാരം, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *