സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങൾ എണ്ണി തോല്‍പ്പിച്ചാല്‍ മാറുന്നതല്ല വിദ്യാര്‍ത്ഥികളുടെ തീരുമാനം;കെ സുധാകരന്‍

തിരുവനന്തപുരം: കേരള വര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.ജനാധിപത്യ വിരുദ്ധതയ്ക്ക് പേരുകേട്ട തൃശ്ശൂരിലെ കേരളവര്‍മ്മ കലാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹൃദയംകൊണ്ട് വോട്ട് രേഖപ്പെടുത്തി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് കെഎസ്‌ യുവിന്റെ ശ്രീക്കുട്ടനെയാണ്.

സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളായ അധ്യാപകര്‍ എണ്ണി തോല്‍പ്പിച്ചാല്‍ മാറുന്നതല്ല വിദ്യാര്‍ത്ഥികളുടെ ആ തീരുമാനമെന്ന് കെ സുധാകരന്‍ തൻെറ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.സിപിഎമ്മിന്റെ ക്രിമിനല്‍ പോഷക സംഘടന വിജയിക്കുന്നതുവരെ വോട്ടെണ്ണണം എന്ന രീതിയൊക്കെ എത്രമാത്രം അപഹാസ്യമാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും കേരളം മനസിലാക്കുക.

ഇത് കേവലം ഒരു ക്യാമ്പസ് തെരഞ്ഞെടുപ്പിന്റെ വിഷയമല്ല ജനാധിപത്യവിരുദ്ധരായ ഒരു തലമുറയെ സിപിഎം എങ്ങനെ വാര്‍ത്തെടുക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണെന്നും അ​ദ്ദേഹം കുറിച്ചു.ഈ നാണംകെട്ട പരിപാടിക്ക് നേതൃത്വം കൊടുത്ത അദ്ധ്യാപകരെ പ്രത്യേകം സ്മരിക്കുന്നു.കേരളവര്‍മ്മ കോളേജിലെ “കുട്ടികള്‍ ചെയര്‍മാനായി തെരഞ്ഞെടുത്ത ” ശ്രീക്കുട്ടന് അഭിവാദ്യങ്ങള്‍ എന്നും പറഞ്ഞുകൊണ്ടാണ് കെ. സുധാകരന്‍ കുറിപ്പ് അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *