തിരിഞ്ഞ് കൊത്തിയാല്‍ പരലോകത്ത് പോലും ഗതി കിട്ടില്ല:കെ മുരളിധരന്‍….

തിരുവനന്തപുരം: അനില്‍ ആന്റണി കേരളത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ജയിച്ച് എംപിയോ എംഎല്‍എയോ ആകില്ലെന്ന് കെ മുരളീധരന്‍.സഹായിച്ച വ്യക്തിയെയോ പ്രസ്ഥാനത്തെയോ പിന്നീടു തിരഞ്ഞു കൊത്തിയാല്‍ ഇഹലോകത്തു മാത്രമല്ല,പരലോകത്തും ഗതികിട്ടില്ലെന്നാണു അമ്മ തന്നെ പഠിപ്പിച്ചത്.പോകുന്നതും പോകാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്.

എന്നാല്‍ രാജസ്ഥാന്‍ ചിന്തന്‍ ശിബിരിത്തിന്റെ പേരില്‍ പാര്‍ട്ടി വിട്ടു എന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു.മണിപ്പൂരിലെ ക്രൈസ്തവ വിഭാഗത്തെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണ്.അങ്ങനെയുള്ളവര്‍ക്കൊന്നും പൊതുസമൂഹത്തിന്റെ അംഗീകാരം കേരളത്തില്‍ കിട്ടില്ലന്നും മുരളീധരന്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ധ്യാന കേന്ദ്രത്തില്‍ എത്തിയ എലിസബത്ത് അന്റണി സാക്ഷ്യം പറഞ്ഞത്.

ബിജെപിയോടുള്ള എല്ലാ അറപ്പും വെറുപ്പും മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശന സമയത്തു പ്രാര്‍ഥനയിലൂടെയാണു മാറിയതെന്നാണ് എലിസബത്ത് പറഞ്ഞത്.മകന്റെ രാഷ്ടീയ ഭാവിക്കായി പ്രാര്‍ഥിച്ചെന്നു.ബിജെപിയിലേക്കുള്ള ക്ഷണം അതിനു ശേഷമാണെന്നും ആത്മീയ സ്ഥാപനത്തിന്റെ യൂട്യൂബ് ചാനലില്‍ സാക്ഷ്യം നല്‍കിക്കൊണ്ട് എലിസബത്ത് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *