സ്ഥാനാർഥി പ്രഖ്യാപനം 14ന്;തിരഞ്ഞെടുപ്പോടെ മോദിയുടെ ഇമേജ് പൂർണ്ണമായും തകർക്കപ്പെടുമെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: തെലങ്കാനയിൽ 14ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ കെ.മുരളീധരൻ.തെലങ്കാനയിൽ മൽസരിക്കുന്ന 119 സീറ്റിലെ സ്ഥാനാർഥികളെയും ശനിയാഴ്ച്ച പ്രഖ്യാപിക്കുമെന്ന് കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.തെലങ്കാനയിൽ 61-70 സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷികുന്നതെന്നും അദ്ധേഹം പറഞ്ഞു.വരുന്ന തിരഞ്ഞെടുപ്പോടെ മോദിയുടെ ഇമേജ് പൂർണ്ണമായും തകർക്കപ്പെടും എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഇന്നലെയാണ് നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക.60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്.അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കുക.ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.

സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഓൺലൈനായി സംഭാവനകളുടെ വിവരങ്ങളും, വാർഷിക ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണമെന്നും.സംസ്ഥാനങ്ങളിലെ അതിർത്തികളിൽ കർശന സുരക്ഷയും പരിശോധനയും നടത്തും.പണം കടത്ത് തടയാൻ കർശന പരിശോധന ഏർപ്പെടുത്തും തുടങ്ങിയ കാര്യങ്ങൾ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *