കോട്ടയം: പാലാ – പൊൻകുന്നം റോഡിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.ഓട്ടോയിൽ യാത്രക്കാരായ തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാത്രി 10.30-നായിരുന്നു അപകടം.അപകടത്തിൽ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത് (23), അരീപ്പറമ്ബ് കളത്തില്‍ അഭിജിത്ത് (18) എന്നിവര്‍ക്കാണ് പരിക്ക്.പൊന്കുന്നത്തുനിന്ന് കൂരാലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരേവന്ന ഇളങ്ങുളം സ്വദേശികളുടെ ജീപ്പ് ദിശതെറ്റിവന്ന് ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.