കശ്മീരിന് പരമാധികാരമില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി:കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെച്ചു.
ഇതോടെ ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഭരണഘടനാ അസംബ്ലിയുടെ ശുപാര്‍ശയില്ലാതെയും രാഷ്ട്രപതിക്ക് 370ാം വകുപ്പ് മാറ്റാന്‍ കഴിയുമെന്ന് കോടതി പ്രസ്താപിച്ചു.ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും കശ്മീരിനും ബാധകമാണെന്നും കോടതി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്ക്കാകമായി ഏര്‍പ്പെടുത്തിയ സംവിധാനമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവച്ച സുപ്രീം കോടതി,370ാം വകുപ്പ് താല്‍ക്കാലികമായിരുന്നുവെന്നും 370ാം വകുപ്പ് ഏര്‍പ്പെടുത്തിയത് യുദ്ധസാഹചര്യത്തിലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *