പിണറായി, പിജെ ആർമി, പി.ശശി…തുറന്നടിച്ച് ജെയിംസ് മാത്യു

    സംസ്ഥാന സമിതിയിൽ നിന്ന് സ്വയം ഒഴിവായെങ്കിലും കണ്ണൂർ പാർട്ടിയിലെ രാസമാറ്റങ്ങളോട് മടികൂടാതെ പ്രതികരിക്കുകയാണ് ജെയിംസ് മാത്യു. ചിലരെ ഒളിഞ്ഞും ചിലരെ തെളിഞ്ഞും വിമർശിക്കുന്നു. വാക്കുകളിൽ വളയമില്ലാ ചാട്ടമില്ല. പാർട്ടി അച്ചടക്കത്തിൽ നിന്നുകൊണ്ട് പാർട്ടി സഖാക്കളിലെ പ്രവണതകളെക്കുറിച്ച് വാചാലനാകുന്നു അഭിമുഖതല്പരനല്ലാത്ത ജെയിംസ് മാത്യു.

ജെയിംസ് മാത്യു അഭിമുഖങ്ങളോട് വലിയ ആഭിമുഖ്യമുള്ള ആളല്ല. ഉടൻ പ്രതികരണങ്ങളിലൂടെ മാധ്യമ ശ്രദ്ധ നിലനിർത്താൻ വ്യഗ്രതയുള്ള കൂട്ടത്തിലുമല്ല. മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിനും ഇപ്പോൾ ഇടവേള നൽകിയിരിക്കുന്നു. ഒരു സ്വപ്നത്തിൻ്റെ പിറകേയാണ് ജെയിംസ് മാത്യു ഇപ്പോൾ. അപ്പോഴും പാർട്ടി നേരിടുന്ന വെല്ലുവിളികളെയും സഖാക്കളിൽ കാണുന്ന നല്ലതും അല്ലാത്തതുമായ പ്രവണതകളെയും പറ്റി ഉയരുന്ന ചോദ്യങ്ങളോട് പ്രതികരിക്കാൻ ജെയിംസ് മാത്യു തയാറായി.

പിണറായിയെ വിമർശിക്കാൻ മടിക്കുന്നത്, പി.ജയരാജൻ പോകുന്ന വഴി, പി.ശശിയുടെ ശക്തമായ തിരിച്ചു വരവ്, എം.വി.ഗോവിന്ദൻ മാസ്റ്ററോടും പി.കെ.ശ്യാമളയോടും കൊമ്പുകോർത്ത ആന്തൂർ വിവാദം….എല്ലാം ചോദ്യങ്ങളായി ഉയർന്നു. അതിന് ജെയിംസ് മാത്യു നൽകിയ ഉത്തരങ്ങളിലേയ്ക്ക്.

Leave a Reply

Your email address will not be published. Required fields are marked *