തടവുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: മികച്ച താമസസൗകര്യവും സുരക്ഷയും ഭക്ഷണവുമൊക്കെ ലഭിച്ചാലും തടവുകാര്‍ എന്നും തടവുകാരായിരിക്കുമെന്നും അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി.വിയ്യൂര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശ്ശൂര്‍ സ്വദേശി മനോജിന് താത്കാലികപരോള്‍ അനുവദിക്കുന്ന ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

അവരുടെ ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് മാത്രമേ മനസിലാക്കാനാകൂ എന്നും കോടതി പറഞ്ഞു.വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന നോവലിലെ കഥാസന്ദര്‍ഭം ഓര്‍മിപ്പിച്ച്‌ ആണ് കോടതി ഉത്തവ്.മനോജിന് താല്‍ക്കാലിക പരോളും കോടതി അനുവദിച്ചു നല്‍കി.

ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ച മനോജിന് അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് താല്‍ക്കാലിക പരോള്‍ അനുവദിച്ചത്.താല്‍ക്കാലിക പരോളിനുള്ള അപേക്ഷ ജയില്‍ അധികൃതര്‍ നിഷേധിച്ചതിനെത്തുടര്‍ന്ന് ഭാര്യ രമയാണ് ഹൈക്കോടതിയെ സമീപിച്ചത്.കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ് ഗ്രാമപ്പഞ്ചായത്തിലെ ലൈഫ് പദ്ധതിയില്‍ മനോജിനും വീട് ലഭിച്ചിരുന്നു.

ഇതിന്റെ നടപടി പൂര്‍ത്തിയാക്കാന്‍ മനോജ് നേരിട്ടെത്തണം.എന്നാല്‍ മനോജിന് താത്കാലിക പരോള്‍ അനുവദിക്കുന്നത് അയാളുടെ ജീവനുപോലും ഭീഷണിയാണെന്നും വീട് നിര്‍മിക്കുന്നതിനായുള്ള യാതൊരുപ്രവര്‍ത്തനവും നടക്കുന്നില്ലെന്നുമാണ് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *