വേണ്ട സഹായങ്ങൾ നൽകാൻ എംബസി സജ്ജമാണ്;ആവശ്യമെങ്കിൽ എംബസിൽ ബന്ധപ്പെടാം….

കൊച്ചി: ഇസ്രയേലിലുളള ഇന്ത്യക്കാരോട് സുരക്ഷിതമായി തുടരാൻ നിർദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെ ഉളളവർക്കാണ് കൂടുതൽ അറിയുക.ഏത് സാഹചര്യത്തിലും എംബസിയെ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.തീർത്ഥാടനത്തിനും മറ്റുമെത്തി ഇസ്രയേലിൽ കുടുങ്ങിയവർക്ക് എംബസിയുമായി ബന്ധപ്പെടേണ്ട നമ്പർ അടക്കം നൽകിയിട്ടുണ്ട്.അവിടെ ഉളള ഇന്ത്യക്കാരുടെ എണ്ണത്തിൽ കൃത്യമായ ധാരണയുണ്ട്.ഇസ്രയേലിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുകയും കൂടാതെ അവിടെയുളള ജനങ്ങളോട് ഐക്യ​ദാ‍ർഢ്യം പ്രഖ്യാപിക്കുകയും ചെയ്തതായി വി.മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *