ഹമാസ് റോക്കറ്റ് ആക്രമണം;മലയാളി യുവതിക്ക് പരുക്ക്;അപകടം ഭർത്താവിനെ വീഡിയോ കോൾ ചെയ്യുമ്പോൾ….

ടെൽ അവീവ്: ഹമാസിൻെറ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിക്ക് പരുക്ക്.അപകടം വീട്ടിലേക്ക് വീഡിയോ കോൾ ചെയ്യുന്നതിനിടെ.പരുക്കേറ്റത് കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഷീജയ്ക്ക്.ഷീജ വടക്കൻ ഇസ്രയേലിലെ അക്ഷിലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം ഉണ്ടാവുന്നത്.ഈ സമയം ഷീജ ഭർത്താവ് ആനന്ദുമായി വീഡിയോ കോൾ ചെയ്യുകയായിരുന്നു.വലിയ ശബ്ദം കേൾക്കുന്നതായി ഷീജ ഭർത്താവ് ആനന്ദിനോട് പറ‍ഞ്ഞിരുന്നു.ഉടൻ കോൾ കട്ടാവുകയും പിന്നീട് ബന്ധപ്പെടാൻ സാ​ധിച്ചിരുന്നില്ല.

അപകടത്തിൽ ഇവർ ജോലി ചെയ്യുന്ന വീട്ടിലെ ആളുകൾക്കും പരിക്ക് ഉണ്ട്.ഇവരെ ടെൽ അവീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഷീജ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ഡോക്ടറുടെ ഫോണ്‍വഴി വീഡിയോകോളില്‍ കണ്ടിരുന്നെന്നും വീട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *